തൊടുപുഴ: കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും ചോദ്യം ചെയ്യും.
പരിക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു കുട്ടിയെ ചികില്‍സിക്കുന്നഡോക്ടര്‍ പറഞ്ഞു.മെഡിക്കല്‍ ബോര്‍ഡിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം അല്‍പനേരം വെന്റിലേറ്റര്‍ മാറ്റിനോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല.തലച്ചോര്‍ ഒരു ശതമാനംപോലും പ്രവര്‍ത്തിക്കുന്നില്ല.
അതേസമയം പ്രതി അരുണ്‍ ആനന്ദ് നിലവില്‍ മുട്ടം ജില്ലാ ജയിലിലാണ് . ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി. ഈ കേസില്‍ അരുണിനെ ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കോലഞ്ചേരിയിലെ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും അരുണ്‍ ആനന്ദ് ഇളയ കുട്ടിയോടു നടത്തിയ ക്രൂരത വ്യക്തമാണ്. കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. പാടുകള്‍ അവശേഷിക്കുന്നതിനാല്‍ വലിയ മര്‍ദനത്തിന് കുട്ടി ഇരയായെന്നു കരുതുന്നു. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരുക്കുകളുണ്ട്. ഇവരെയും പരിശോധനയ്ക്കു വിധേയയാക്കി. റിപ്പോര്‍ട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും.
Post Your Comments