തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. കമ്മീഷന്‍ ലോ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംഭവത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍ വൈകുന്നതിനെ രമ്യ ഹരിദാസ് ഇന്നലെ വിമര്‍ശിച്ചിരുന്നു..ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് ജാഗ്രത കുറവുണ്ടായിയെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജോസഫൈന്‍ പറഞ്ഞു.
എ വിജയരാഘവനെതിരായ പരാതിയില്‍ ഇന്ന് രമ്യ ഹരിദാസിന്റെ മൊഴിയെടുക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌ക്കറാണ് മൊഴിയെടുക്കുക. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തിരൂര്‍ ഡിവൈഎസ്പി അറിയിച്ചു.അതിനിടെ എ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Post Your Comments