ഡൽഹി : കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ “പപ്പു’ പ്രയോഗത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.രാഹുല്‍ ഗാന്ധിക്കെതിരായി സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ വന്ന “പപ്പു’ പ്രയോഗത്തെക്കുറിച്ചാണ് യെച്ചൂരി സംസാരിച്ചത്. ഈ പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്നും വ്യക്തികളെ അധിഷേപിക്കുന്നത് സിപിഎമ്മിന്റെ നിലപാടല്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം യുഡിഎഫിന്റെ ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തെയും യെച്ചൂരി തള്ളിയിരുന്നു.
Post Your Comments