Latest NewsCricket

ഐപിഎല്ലിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഐപിഎല്ലിൽ 2000 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ. 84 ഐപിഎൽ മൽസരങ്ങളിൽ നിന്ന് 2007 റൺസ് അടിച്ച് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മൽസരത്തിലാണ് സഞ്ജു അഭിമാനനേട്ടം സ്വന്തമാക്കിയത്. 2 സെഞ്ചുറികളും 10 അർധസെഞ്ചുറികളും ഇതിൽ ഉണ്ട്. സഞ്ജുവിനൊപ്പം ഈ പട്ടികയിലുള്ളത് സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, ആദം ഗിൽക്രിസ്റ്റ് തുടങ്ങിയ ഇതിഹാസതാരങ്ങളാണ്. വിരാട് കോഹ്‌ലി (4), വീരേന്ദ്ര സേവാഗ് (2), മുരളി വിജയ് (2) എന്നിവരാണ് സഞ്ജുവിന്റെ മുൻഗാമികൾ.

ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സഞ്ജു സാംസണെ വിശേഷിപ്പിച്ചത്. ലോകകപ്പ് ടീമിൽ നാലാം നമ്പരിൽ സഞ്ജുവാണ് ഏറ്റവും യോഗ്യനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button