Latest NewsKerala

അങ്കത്തട്ടില്‍ കാണാം..വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇനി എല്ലാം അങ്കത്തട്ടില്‍ കാണാം. വയനാട്ടിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങളെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടില്‍ കാണാമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

വയനാട്ടില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്നും 18 ല്‍ കൂടുതല്‍ സീറ്റ് ഇടതു പക്ഷത്തിന് കിട്ടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എല്‍ഡിഎഫിന്റെ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തകാര്യം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button