
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ക്ഷുഭിതനായി വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നു പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതോണോ പ്രളയത്തിന് കാരണം കണ്ടെത്തണം. ഇതു കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിക്കിട്ടുള്ളത്.
കേരളത്തിലെ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിനുണ്ടായ പാളിച്ചയാണെന്ന് കാണിച്ച് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറന്ന സാഹചര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അലക്‌സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ്‌ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചത്. ആ അമിക്കസ്‌ക്യൂറിയാണ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments