തിരുവനന്തപുരം•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ്-കാര്‍വി അഭിപ്രായ സര്‍വേ. 10 മണ്ഡലങ്ങളുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. ഇതില്‍ 7 ഇടത്ത് യു.ഡി.എഫിനും രണ്ടിടത്ത് എല്‍.ഡി.എഫിനും മുന്‍തൂക്കം ലഭിച്ചു. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിമൊപ്പമാണെന്നും സര്‍വേ പറയുന്നു.
ആലത്തൂര്‍, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം എന്നീ മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് മുന്‍തൂക്കം ലഭിച്ചത്. ആലപ്പുഴയിലും ആട്ടിങ്ങലിലും മാത്രമാണ് എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ളത്. ചാലക്കുടിയിൽ ഫോട്ടോ ഫിനിഷാണ് സർവേ പ്രവചിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7വരെ നടന്ന സര്‍വേയില്‍ 8616 പേരാണ് പങ്കെടുത്തത്.
സർവേ ഫലപ്രഖ്യാപനം ഇങ്ങനെ :-
1. ആലപ്പുഴ: എൽഡിഎഫ് – 47 %, യുഡിഎഫ് – 44 %, എൻഡിഎ – 4 %
2. ആലത്തൂർ: യു.ഡി.എഫ് – 45%, എൽഡിഎഫ്- 38%, എൻഡിഎ 13 %
3. ആറ്റിങ്ങൽ: എൽഡിഎഫ് – 44 %, യുഡിഎഫ് – 38 %, എൻഡിഎ – 13 %
4. ചാലക്കുടി: യു.ഡി.എഫ് – 40%, എൽഡിഎഫ്- 39%, എൻഡിഎ 13%
5. എറണാകുളം: യു.ഡി.എഫ് – 41%, എൽഡിഎഫ്- 33 %, എൻഡിഎ 11%
6. ഇടുക്കി : യു.ഡി.എഫ് – 44%, എൽഡിഎഫ്- 39 %, എൻഡിഎ 9 %
7. കണ്ണൂർ: യു.ഡി.എഫ് – 49%, എൽഡിഎഫ്- 38 %, എൻഡിഎ 9 %
8. കാസർഗോഡ്: യു.ഡി.എഫ് – 43%, എൽഡിഎഫ്- 35 %, എൻഡിഎ 19%
9. കൊല്ലം: യുഡിഎഫ് – 48%, എൽഡിഎഫ്- 41 %, എൻഡിഎ – 7%
10. കോട്ടയം: യു.ഡി.എഫ് – 49%, എൽഡിഎഫ്- 39 %, എൻഡിഎ 2%
Post Your Comments