കാശ്മീർ: നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ 7 സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യൻ സൈന്യം. വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായായാണ് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തത്. ഇന്ത്യൻ സൈനികരുടെ വെടിയേറ്റ് 3 പാകിസ്ഥാൻ പട്ടാളക്കാർ മരിച്ചതായാണ് വിവരം. അതേസമയം നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്നവരെ അടിയന്തര ഘട്ടത്തിൽ ഒഴിപ്പിക്കാൻ പദ്ധതി തയാറാക്കിയതായി പാക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദർ പറഞ്ഞു. ഇതിനിടെ, പൂഞ്ച് ജില്ലയിലെ ഷാപുർ മേഖലയിൽ പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ 3 ഗ്രാമീണർക്ക് പരിക്കേറ്റിട്ടുണ്ട്.
Post Your Comments