2018 നവംബറിൽ നടത്തിയ ഒന്നാം വർഷ ഹയർസെക്കന്ററി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുളള അപേക്ഷകൾ, ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പാളിന് 20നകം നൽകണം.
പുനർമൂല്യനിർണ്ണയം പേപ്പർ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പി പേപ്പർ ഒന്നിന് 400 രൂപയും സൂക്ഷ്മ പരിശോധന പേപ്പർ ഒന്നിന് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോറങ്ങൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും. പരീക്ഷാ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ എൻ.ഐ.സി. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 27നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഫീസ് ബന്ധപ്പെട്ട രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർ ശേഖരിച്ച് ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തെ ശാന്തിനഗർ എസ്.ബി.ഐ ബ്രാഞ്ചിൽ മാറത്തക്കവണ്ണം ഡിമാന്റ് ഡ്രാഫ്റ്റായി സമർപ്പിക്കണം.
Post Your Comments