Latest NewsNewsIndia

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദ്യ അമ്പതിൽ ഇടം നേടി മലയാളിയായ ആര്യ

ഇത്തവണ 11.45 ലക്ഷം പേർ മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത നേടിയിട്ടുണ്ട്

ഈ വർഷത്തെ മെഡിക്കലുമായി ബന്ധപ്പെട്ട കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ രണ്ട് പേരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. തമിഴ്നാട്, ആന്ധ്ര സ്വദേശികളായ വിദ്യാർത്ഥികളാണ് 99.99 ശതമാനം മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട് സ്വദേശി പ്രബഞ്ചൻ, ആന്ധ്രപ്രദേശ് സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവരാണ് ഒന്നാം റാങ്കുകാർ. ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽ ആദ്യ അമ്പതിൽ ഒരു മലയാളിയും ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ആര്യയാണ് ഇരുപത്തിമൂന്നാം റാങ്ക് നേടി ആദ്യ അമ്പതിൽ ഇടം പിടിച്ചത്.

ആദ്യത്തെ 50 റാങ്കുകളിലും 40 പേരും ആൺകുട്ടികളാണ്. ഇത്തവണ 20.38 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഇതിൽ, 11.45 ലക്ഷം പേർ മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത നേടിയിട്ടുണ്ട്. https://neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും. ഒന്നിൽ കൂടുതൽ പേർക്ക് ഒരേ മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുൻഗണനാക്രമത്തിൽ മാർക്ക് പരിഗണിച്ചാണ് റാങ്ക് നില നിശ്ചയിക്കുക.

Also Read: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്ക്: ഫിറ്റ്‌നസ് റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button