Kerala

ആരോഗ്യ ദിനത്തിൽ ഡോക്ടർന്മാരുമായി ആശയവിനിമയം നടത്താം

ആലപ്പുഴ: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏഴിന് രാവിലെ 10ന് ആലപ്പുഴ ബ്രദേഴസ്് ടൂറിസ്റ്റ് ഹോമിൽ വെച്ച് ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഡോക്ടർന്മാരുമായി ആശയവിനിമയം നടത്താം. എല്ലാവർക്കും ആരോഗ്യം എവിടെയും ആരോഗ്യം എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിന സന്ദേശം’. ലോക ആരോഗ്യ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ നിർവ്വഹിക്കും. ആരോഗ്യ ദിന സന്ദേശം ജില്ല ടി.ബി.ഓഫീസർ.ഡോ.കെ.വേണുഗോപാൽ നൽകും. ക്യാൻസർ ചികിത്സയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് ആർ.സി.സി.യിലെ ക്യാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.ബാലഗോപാൽ,പക്ഷാഘാതവും നൂതന ചികിത്സയും എന്ന വിഷയത്തിൽ ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ന്യുറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി.ഷാജിയും, ഹൃദരോഗവും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ.കെ.എസ്.മോഹനും, ആസ്മയും, അലർജിയും എന്ന വിഷയത്തെക്കുറിച്ച്. ഡോ.കെ.വേണുഗോപാലും വിഷയങ്ങൾ അവതരിപ്പിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് ഫോൺ: 8891010 637.

shortlink

Related Articles

Post Your Comments

Related Articles


Back to top button