Education

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ് പ്രവേശനം

കുഴല്‍മന്ദം ചന്തപുര ഇ.പി ടവര്‍ കെട്ടിടത്തിലുള്ള ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ പ്ലസ്.ടു തത്തുല്യ പരീക്ഷ പാസായ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പി.എസ്.സി അംഗീകൃത ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ് പ്രവേശനം നടക്കും. ഫോട്ടോ പതിച്ച അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഏപ്രില്‍ 20 വൈകിട്ട് അഞ്ചിനകം ട്രെയിനിങ് സെന്‍ട്രല്‍ സമര്‍പ്പിക്കണം.

വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്‍ഡ് ലഭിക്കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്‍റെ പകര്‍പ്പും ട്രെയിനിങ് സെന്‍റര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് -മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍, ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍റര്‍, ഇ.പി ടവര്‍, ചന്തപ്പുര, കുഴല്‍മന്ദം വിലാസത്തില്‍ അറിയാം. ഫോണ്‍: 04922-273777.

shortlink

Related Articles

Post Your Comments

Related Articles


Back to top button