കണ്ണൂർ: സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞ ഫീസ് നിരക്കില്‍ പി എസ് സി അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് ഏപ്രില്‍ 12 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2800572, 9496015018.
Post Your Comments