തിരുവനന്തപുരം: കനത്തചൂടിൽനിന്ന് ജൂൺവരെ കേരളത്തിന് രക്ഷയുണ്ടാകില്ലെന്ന് സൂചന. രാജ്യത്താകെ ഏപ്രിൽമുതൽ ജൂൺവരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വർധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീർഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂൺ വരെ കേരളത്തിലെ ചൂട് ദീർഘകാല ശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്.
വരുംദിവസങ്ങളിൽ കേരളത്തിൽ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് ശരാശരിയിൽനിന്ന് അര ഡിഗ്രിമുതൽ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് അര ഡിഗ്രി കുറയാനും അര ഡിഗ്രിവരെ കൂടാനും സാധ്യതയുണ്ട്. പാലക്കാട്ടും ആലപ്പുഴയിലുമാണ് ഇപ്പോൾ ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 37.2 ഡിഗ്രിയും രേഖപ്പെടുത്തി. ബുധനാഴ്ചവരെ ഈ രണ്ടു ജില്ലകളിലും ശരാശരിയിൽനിന്ന് മൂന്നുമുതൽ നാല് ഡിഗ്രിവരെ ചൂട് കൂടുതലായിരിക്കും.
Post Your Comments