അള്‍ജീരിയ: അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചത്.
20 വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് രാജി. രാജ്യത്ത് ഉടനീളം വന്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തിയാണ് പ്രതിഷേധക്കാര്‍ രാജി പ്രഖ്യാപനത്തെ സ്വീകരിച്ചത്.അള്‍ജീരിയയില്‍ അബ്ദല്‍ അസീസ് ബൂതഫ്ലിക്ക വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
അള്‍ജീരിയ ഇനി പൂര്‍ണമായും ജനാധിപത്യത്തിലേക്ക് മാറുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.അബ്ദല്‍ അസീസ് ബൂത്ഫ്ലിക്ക അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാജ്യത്തെ സൈന്യത്തലവന്‍ പ്രഖ്യാപിക്കുകയും, ബൂതഫ്ലിക്കയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ സൈന്യം നിയമ നടപടി ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി പ്രഖ്യാപിച്ചത്.
Post Your Comments