അല്‍ജിയേഴ്‌സ്: കലാപത്തില്‍ കൊല്ലപ്പെട്ട 19 ക്രൈസ്തവ പുരോഹിതരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി. അല്‍ജീരിയയിലെ ആഭ്യന്തര കലാപത്തില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെന്ന നിലയില്‍ ജനുവരിയില്‍ ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തില്‍ കടന്ന തീവ്രവാദികള്‍ 7 ഫ്രഞ്ച് സന്യാസിമാരടക്കം 19 പേരുടെ തലയറുക്കുകയായിരുന്നു.
ഇസ്ലാമികരാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത്. ഇവിടെ ക്രൈസ്തവര്‍ തീര്‍ത്തും ചെറിയൊരു വിഭാഗമാണ്. 1991 മുതല്‍ 2002 വരെ സര്‍ക്കാര്‍ സേനയും ഇസ്ലാമികവാദികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ആകെ രണ്ടു ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഒറാന്‍ തുറമുഖ നഗരത്തിലായിരുന്നു ചടങ്ങ്. രക്തസാക്ഷികളുടെ ബന്ധുക്കളടക്കം 1200 പേര്‍ കര്‍മങ്ങളില്‍ പങ്കുകൊണ്ടു.
Post Your Comments