അള്‍ജയേഴ്‌സ്: കോളറ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് സംഭവം. ആദ്യ മരണം നടന്ന ബ്ലിദ പ്രവിശ്യയിലെ ബൂഫാറിക് നഗരത്തിൽ തന്നെയാണ് രണ്ടാമത്തെ മരണവും സംഭവിച്ചിരിക്കുന്നത്. രണ്ടാമത്തെ ആളുടെ മരണവും കോളറ കാരണമെന്ന് സ്ഥിരീകരിച്ചു. കൂടാതെ ബൂറിയ, തിപാസ, മെദിയ, ഐന്‍ ദെല്‍ഫ പ്രവിശ്യകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also read : അഗതിമന്ദിരത്തിലെ ലൈംഗിക ചൂഷണം; കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി
നിരവധി പേരാണ് കോളറാ ലക്ഷണത്തോടെ ആശുപത്രിയിലായത്. ഓഗസ്റ്റ് ഏഴു മുതല്‍ ഇതുവരെ കോളറാ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്ന 139 പേരിൽ 46 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23 നായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോളറാ ബാധ നിയന്ത്രണവിധേയമായെന്നും ഒറ്റപ്പെട്ട കുടുംബങ്ങളില്‍ മാത്രമാണ് കണ്ടെത്തിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments