എംഐ എ സീരീസിലെ മൂന്നാമത്തെ ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഷവോമി. ചൈനയില്‍ എംഐ 9എക്സ് എന്ന പേരിലെത്തുന്ന ഈ ഫോണിൽ റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
6.4 ഫുള്‍ എച്ച്ഡി പ്ലസ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 പ്രൊസസർ, 48 എംപി ക്യാമറ സോണി ഐഎംഎക്സ് 586 സെന്‍സർ 3എംപി സെക്കന്റ് സെന്‍സര്‍ പിൻക്യാമറ, 32 എംപി മുൻക്യാമറ, 3,300 എംഎഎച്ച് ബാറ്ററി, സി-ടൈപ്പ് ക്യൂക്ക് ചാര്‍ജ് ടെക്നോളജി എന്നിവയായിരിക്കും സവിശേഷതകൾ.
ആന്‍ഡ്രോയ്ഡ് വണ്‍ ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. 2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്. 6ജിബി/64ജിബി വേരിയന്റുള്ള ഫോണിന് 1699 യുവാന്‍ ആണ് ചൈനയിൽ വില. ഇന്ത്യയിലേക്ക് വരുമ്പോൾ വില 17,550 രൂപയാകാൻ സാധ്യതയുണ്ട്. അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ എംഐ എ3 ഫോണ്‍ ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.
Post Your Comments