Latest NewsTechnology

വാട്‌സ് ആപ്പില്‍ വന്‍ മാറ്റങ്ങള്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ടു

വന്‍ മാറ്റങ്ങളുമായി വാട്‌സ് ആപ്പ് . വിശദംശങ്ങള്‍ പുറത്തുവിട്ടു. ഏറ്റവും ജനപ്രിയമായ വാട്‌സാപ്പില്‍ എന്നും പുതിയ ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാജവാര്‍ത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ വാട്‌സാപ് രണ്ടു പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുകയാണ്.

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നിവയാണ് രണ്ട് അപ്‌ഡേറ്റുകള്‍. നിങ്ങള്‍ മറ്റൊരാള്‍ക്കു അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള ഫീച്ചറാണ് ഫോര്‍വേഡിങ് ഇന്‍ഫോ. ഇതിനായി സന്ദേശങ്ങളില്‍ അല്‍പനേരം അമര്‍ത്തി പിടിക്കുക. മുകളില്‍ കാണുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞടുത്താല്‍ കണക്കുകള്‍ കൃത്യമായി അറിയാം. ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല.

ഒരു മെസേജ് വലിയ തോതില്‍ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്. നാലു തവണയില്‍ കൂടുതല്‍ പങ്കു വക്കുന്ന സന്ദേശങ്ങളുടെ മുകളില്‍ ഈ ലേബല്‍ പ്രത്യക്ഷപ്പെടുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ 2.19.87 ആന്‍ഡ്രോയിഡ് പതിപ്പിലാണ് വരുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ തന്നെ പുറത്തുവന്നിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button