റിയാദ് : ആപ്പിളിനെ കടത്തിവെട്ടി മൂന്ന് മടങ്ങ് വരുമാനവുമായി സൗദിയിലെ പ്രശസ്ത കമ്പനി ഒന്നാം സ്ഥാനത്ത് . പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അരാംകോയാണ് ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്ന ആപ്പിളിനെ കടത്തിവെട്ടി ആ സ്ഥാനം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 224 ബില്യന്‍ ഡോളര്‍ ലാഭം കൊയ്ത് ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി. മൂലധന ഭീമരായ ആപ്പിളിന്റെ ഏകദേശം മൂന്ന് മടങ്ങ് അധിക വരുമാനമാണിത്. മൂലധനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊതു റേറ്റിംഗ് ലഭിക്കാനായി പൊതുമേഖലാ ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് അരാംകോ അതിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തിയത്.
സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിന്റെ അപരമാര്‍ഗമായമാണ് ബോണ്ടിനെ കമ്പനിയും രാജ്യവും കാണുന്നത്. കഴിഞ്ഞ വര്‍ഷം 111.1 ബില്യന്‍ ഡോളറാണ് കമ്പനി സൃഷ്ടിച്ചത്. അഞ്ച് രാജ്യാന്തര എണ്ണക്കമ്പനികളുടെ മൊത്തം വരുമാനം കൂടുന്നതിനേക്കാള്‍ ഉയര്‍ന്നതാണ് ഈ നേട്ടം. 2018 ല്‍ ആപ്പിളിന്റെ മൊത്തവരുമാനം 59.5 ബില്യന്‍ ഡോളറായിരുന്നു. ഗൂഗിളിന്റെ എണ്ണ കമ്പനിയായ ആല്‍ഫാബെറ്റ് (30.7), ഷെല്‍ (23.9), എക്‌സണ്‍ മൊബില്‍(20.8) എന്നീ കമ്പനികളെയും വളരെ പിന്നിലാക്കിയാണ് അരാംകോ ഒന്നാം സ്ഥാനത്തെത്തിയത്.
13.6 മില്യന്‍ ബാരലാണ് 2018 ല്‍ സൗദി അരാംകോ പ്രതിദിനം എണ്ണ ഉത്പാദിപ്പിച്ചത്. ഇത് പാശ്ചാത്ത്യ എണ്ണ കമ്പനിയായ എക്‌സന്‍ മൊബിലിന്റെ മൂന്നിരട്ടിയിലധികമാണ്. 3.8 മില്യന്‍ ബാരല്‍ ആണ് എക്‌സന്‍ മൊബിലിന്റെ പ്രതിദിനം ഉത്പാദനം. ലോകാടിസ്ഥാനത്തില്‍ എണ്ണ പോലെ കപ്പല്‍മാര്‍ഗം കയറ്റി അയക്കാവുന്ന ദ്രവീകൃത പ്രകൃതി വാതകം, ശീത ഇന്ധനം തുടങ്ങിയ മേഖലകളിലേക്ക് കൂടി അരാംകോ പ്രവേശിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് അമീന്‍ നാസര്‍ വ്യക്തമാക്കി.
Post Your Comments