ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങി ലോകത്തെ പ്രശസ്ത സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. അടുത്ത മാസം ആദ്യവാരം ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആപ്പിള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വലിയ നേട്ടമാണ് ആപ്പിള്‍ കൈവരിച്ചത്.
ഇതിന് ശേഷമാണ് രാജ്യത്ത് ഓണ്‍ ലൈന്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.സിംഗില്‍ ബ്രാന്‍ഡ് റീട്ടെെലില്‍ പ്രാദേശിയ സോഴ്‌സിംഗ് മാനദണ്ഡങ്ങള്‍ 30 ശതമാനം ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ രാജ്യത്ത് ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനായിരുന്നു ആപ്പിള്‍ പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത് നീണ്ടു പോകുകയായിരുന്നു. ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതായി ആപ്പിള്‍ ഐഎഎന്‍എസിനോട് വ്യക്തമാക്കിയിരുന്നു.ഇതിനോടകം തന്നെ രാജ്യത്ത് ആപ്പിള്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഫോണുകളുടെ വില്‍പ്പനയ്ക്കായി നിലവില്‍ റീട്ടൈല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ സ്ഥലങ്ങളും ആപ്പിള്‍ കണ്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.
Post Your Comments