Latest NewsUAEGulf

ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ദുബായ് ആര്‍ടിഎ 9 പുതിയ സര്‍വീസുകള്‍ ആരംഭയ്ക്കുന്നു

ദുബായ് : ദുബായില്‍ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ദുബായ് ആര്‍ടിഎ 9 പുതിയ സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു ഏപ്രില്‍ 7 നാണ് പുതിയ സര്‍വീസികള്‍ ആരംഭിയ്ക്കുന്നത്.

പുതിയായി ആരംഭയ്ക്കുന്ന സര്‍വീസുകളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ

1 റൂട്ട്-20 :അല്‍ വാര്‍സന്‍ 3 യില്‍ നിന്ന് അല്‍ നഹ്ദ വഴി ദുബായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടിലേയ്ക്കും അതുവഴി റീജിയ മെട്രോ ബസ് സ്‌റ്റേഷനിലേയ്ക്കുമാണ് സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടായിരിക്കും

2, റൂട്ട്-ഇ-201 : അല്‍ ഖുബൈബ ബസ് സ്‌റ്റേഷനില്‍ നിന്നും അല്‍-ഐയ്ന്‍ ബസ് സ്‌റ്റേഷനിലേയ്ക്കാണ് മറ്റൊരു സര്‍വീസ്.

3, റൂട്ട്-ജെ-02 : ദുബായ് ഇന്റര്‍നാഷ്ണല്‍ മീഡിയ പ്രൊഡക്ഷന്‍ സെന്ററില്‍ നിന്നും അറേബ്യന്‍ റാഞ്ചസ് വഴി ദുബായ് സ്റ്റുഡിയോ സിറ്റിയിലേയ്ക്കാണ് മൂന്നാമത്തെ സര്‍വീസ്

4. റൂട്ട് 310- റഷീദിയ മെട്രോസ്‌റ്റേഷനില്‍ നിന്നും ദുബായ് ഇന്റര്‍നാഷ്ണല്‍ സിറ്റിയിലേയ്ക്കാണ് അടുത്ത സര്‍വീസ്. 8 മിനിറ്റ് കൂടുമ്പോള്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും.

5, റൂട്ട്-320- : റഷീദിയ ബസ് മെട്രോസ്‌റ്റേഷനുകളില്‍ നിന്ന് സിലിക്കണ്‍ ഓസിസ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിലേയ്ക്കാണ് മറ്റൊരു സര്‍വീസ്. 8 മിനിറ്റ് കൂടുമ്പോള്‍ സര്‍വീസ് ഉണ്ടായിരിക്കും.

6 &7, ഫീഡര്‍ സര്‍വീസ് : റൂട്ട് F-34 : ദുബായ് ഇന്റര്‍നെറ്റ് സിറ്റി മെട്രോസ്‌റ്റേഷനില്‍ നിന്ന് ദുബായ് പ്രൊഡക്ഷന്‍ സിറ്റി വഴി impz ലേയ്ക്കും,

റൂട്ട് എഫ്-37 എമിറേറ്റ് മാളില്‍ നിന്ന് മെട്രോ സ്‌റ്റേഷന്‍ വഴി ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലേയ്ക്കുമാണ് സര്‍വീസുകള്‍

8, റൂട്ട് ഇ-315 : എത്തിസലാത്ത് മെട്രോസ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ മുവെയ്‌ലഹിലേയ്ക്കാണ് എട്ടാമത്തെ സര്‍വീസ്.

9, റൂട്ട് ഇ-316 : റാഷിദിയ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലേയ്ക്കാണ് ഒന്‍പതാമത്തെ സര്‍വീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button