Latest NewsIndia

സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ പുൽവാമ മോഡൽ ആക്രമണത്തിന് ശ്രമം; ചാവേര്‍ പിടിയില്‍

കാറില്‍ നിന്ന് ചാടി രക്ഷപെടുന്നതിനിടെ ഇയാള്‍ക്കും പരിക്കേറ്റിരുന്നു.

കശ്മീര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ചാവേര്‍ പിടിയില്‍. ഷോപ്പിയാനിലെ വെയില്‍ സ്വദേശി ഒവൈസ് അമീന്‍ റാത്തറാണ് പിടിയിലായത്. ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണെന്നാണ് സൂചന. ശനിയാഴ്ചയാണ് ഇയാള്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചത്. കാറില്‍ നിന്ന് ചാടി രക്ഷപെടുന്നതിനിടെ ഇയാള്‍ക്കും പരിക്കേറ്റിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒവൈസ് അമീന്‍ ഇന്നലെ പിടിയിലാകുന്നത് .ജമ്മുവിലേക്ക് പോവുകയായിരുന്ന വാഹന വ്യൂഹത്തിലേക്ക് ഭീകരന്‍ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ ഈ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഒരു സിആര്‍പിഎഫ് വാഹനത്തിനും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.

ഗ്യാസ് സിലിണ്ടറുകള്‍, പെട്രോള്‍, സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവ നിറച്ച കാറാണ് ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ ഒവൈസിനെ 8 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button