കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസമാണ് ഷാലു എന്ന ട്രാന്‍സ്‌ജെന്റര്‍ യുവതി കൊല്ലപ്പെട്ടത്. അതിനെ തുടര്‍ന്ന് സുകന്യ കൃഷ്ണ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. എന്റെ പേര് സുകന്യ കൃഷ്ണ, ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍. എന്നു പറഞ്ഞാണ് സുകന്യ കുറിപ്പ് ആരംഭിച്ചത്.
ലോക ട്രാന്‍സ്ജെന്റര്‍ ദൃശ്യതാ ദിനമായ മാര്‍ച്ച് 31 -ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂര്‍ റോഡിന് സമീപം ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തി കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം… ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ഒരു പേര് കൂടി… ശാലു.ഓരോ ദിവസവും ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ ചെറുതൊന്നുമല്ല. സമൂഹം പോലും പലപ്പോഴും വേട്ടക്കാരന്റെ കുപ്പായമണിയുന്നു എന്നത് അതീവ ദുഃഖകരമാണെന്നും സുകന്യ പറയുന്നു.
സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/Sukanyeah.Krishna/posts/10214464032254768
Post Your Comments