കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ കോടതിയ്ക്ക് ഹൈക്കോടതിയുടെ സുപ്രധാന നിര്‍ദേശം .കേസിലെ ആറാം പ്രതി പ്രദീപ് നല്‍കിയ ജാമ്യാപേക്ഷയിലാണ് എറണാകുളം സിബിഐ കോടതിയോട് പുരോഗതി അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
മുഖ്യപ്രതി ദിലീപ് ജാമ്യം ലഭിച്ചു പുറത്താണെന്നും കേസില്‍ പ്രതികളായ മറ്റു സാധാരണക്കാര്‍ ജയിലിലാണെന്നും പ്രദീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണിത്. ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തു നില്‍ക്കുമ്പോള്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നില്ലെങ്കില്‍ സാധാരണക്കാരായ മറ്റു പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതില്‍ അപാകതയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ മറ്റൊരു സിംഗിള്‍ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments