Latest NewsKerala

സംസ്ഥാനത്ത് വീണ്ടും കാട്ടുതീ

ഇടുക്കി : സംസ്ഥാനത്ത് വീണ്ടും കാട്ടുതീ. ഇടുക്കി വട്ടവട ഈർക്കാടിന് സമീപം വീണ്ടും കാട്ടുതീ പടർന്നു.പാമ്പാടും ചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടുതീയിലെ നഷ്ടം കണക്കാക്കണം എന്നവശ്യപ്പെട്ട് ദേവികുളം സബ്‌കളക്ടർക്ക് നാട്ടുകാർ കത്തുനൽകി.

ഉൾ വനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്. വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും കാട്ടുതീ പടര്‍ന്നിരുന്നു. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപമുണ്ടായ കാട്ടുതീയിൽ അമ്പതോളം വീടുകൾ കത്തിനശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button