ദുബായ്: ദുബായിലെ പുതിയ വിസ്മയം ദുബായ് അറീന ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റിൽത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിർമിച്ച ദുബായ് അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
കലാപരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, ബോക്സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുൾപ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് ദുബായ് അറീന നിർമ്മിച്ചിരിക്കുന്നത്. 17,000 പേരെ ഉൾക്കൊള്ളാനാവുന്ന ഇരിപ്പിടങ്ങളോട് കൂടിയാണ് അറീന. ലണ്ടനിലെ ദി ഓ 2 അറീനയുടെ നടത്തിപ്പുകാരായ എ.ഇ.ജി. ഓഗ്ദനാണ് ദുബായ് അറീനയുടെയും മേൽനോട്ടം വഹിക്കുന്നത്.
Post Your Comments