KeralaLatest News

ഭൂമി ഇടപാട് ; കർദ്ദിനാളിനെതിരെ കോടതി കേസെടുത്തു

കൊച്ചി : സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യ കമക്കേടുണ്ടെന്ന് കോടതി കണ്ടെത്തി. ഫാദർ ജോഷി പുതുവ,ഇടനിലക്കാരൻ സാജു വർഗീസ്, എന്നിവർ കേസിൽ കൂട്ടുപ്രതികളായി.പ്രതികൾക്ക് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.

വിവാദ ഭൂമി ഇടപാടില്‍ ആറ് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതില്‍ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഭൂമിയിടപാട് കേസിൽ ആദായനികുതി നോട്ടീസിനെതിരെ അപ്പീലുമായി സീറോ മലബാർ സഭ ഇന്ന് രംഗത്തെത്തിയിരുന്നു. പിഴയടക്കണമെന്ന് ആദായനികുതി നോട്ടീസിനെതിരെയാണ് രൂപത കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കോടതി കർദ്ദിനാളിനെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button