Latest NewsKeralaNattuvartha

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

അരൂർ: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് എടത്വാ കുന്തിരിക്കൽ പോസ്റ്റിൽ തോട്ടത്തിൽ വർഗ്ഗീസ് ഐസക്ക് (24) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടം സംഭവിച്ചത്. എറണാകുളം വൈറ്റിലയിലെ ജെ പി കൺസ്ട്രക്ഷന്‍ കമ്പിനിയിലേക്കുള്ള യാത്രമധ്യേ എരമല്ലൂരില്‍ വെച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികള്‍ യുവാവിനെ നെട്ടൂര്‍ ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ലോറിയുടെ അഗ്രഭാഗം തലയുടെ ഒരു വശത്ത്  കുത്തിക്കയറി തലയോട്ടിക്ക് ഏറ്റ ക്ഷതമാണ് മരണം കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button