തൃശൂര്‍: സ്‌കൂട്ടറില്‍ രഹസ്യഅറ തയ്യാറാക്കി വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. തൃശൂരിൽ വെച്ചാണ് മുറ്റിച്ചൂർ സ്വദേശിയായ കണ്ണൻ അറസ്റ്റിലായത്. മാഹിയില്‍ നിന്ന് എത്തിച്ച വിദേശമദ്യം സ്‌കൂട്ടറില്‍ ഒളിപ്പിച്ച് വില്‍ക്കാന്‍ പോകുന്നതിനിടെയാണ് ഇയാൾ അന്തിക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇരുപത്തിയെട്ടു കുപ്പി വിദേശമദ്യമാണ് കണ്ണന്റെ പക്കൽ നിന്ന് കണ്ടെത്തിയത്. സ്‌കൂട്ടറിന്റെ മുന്നിലും പിന്‍ചക്രത്തിനു മുകളിലുമായും പ്രത്യേക അറയിലായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്.
Post Your Comments