വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്ന തീയതി തീരുമാനിച്ചു.വ്യഴാഴ്ച്ചയാണ് രാഹുൽ പത്രിക സമർപ്പിക്കുക.ഏപ്രിൽ മൂന്നിന് വൈകിട്ട് കോഴിക്കോട് എത്തുന്ന രാഹുൽ വ്യഴാഴ്ച് വായനാട്ടിലെത്തും.ഏപ്രിൽ രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡൽഹിയിൽ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്.
വ്യഴാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായത്.ത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്.
Post Your Comments