Latest NewsKerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരാൾക്ക് സൂര്യാഘാതമേറ്റു

കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് പ്രവർത്തകന് സൂര്യാഘാതമേറ്റു.തെക്കേമുറിയിൽ രാജേന്ദ്രനാണ് പൊള്ളലേറ്റത്. ഇടതു കൈത്തണ്ടയിൽ പൊള്ളലേറ്റ് രാജേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം വിഴിക്കത്തോട് ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. രാജേന്ദ്രനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം സംസ്ഥാനത്ത് വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ ചൊവ്വാഴ്ച വരെ ചൂട് സാധാരണയില്‍ നിന്നു മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരും.

സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതല്‍ ഉള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button