ന്യൂഡല്‍ഹി: ദേശീയ സുരക്ഷയെ സംബന്ധിച്ചുള്ള വിശദ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറി. ദേശസുരക്ഷയെ സംബന്ധിച്ച് പഠിച്ച് വിശദറിപ്പോര്‍ട്ട് നല്‍കാനായി രാഹുല്‍ഗാന്ധി നിയോഗിച്ച ടാസ്ക് ഫോഴ്സിന്റെ തലവനായ ലെഫ്.ജനറല്‍ ഡി.എസ് ഹൂഡ യാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ മാസമായിരുന്നു ഹൂഡയോട് വിഷന്‍ പേപ്പര്‍ തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. ഹൂഡയും സംഘവും ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയെന്നും അത് ആദ്യം കോണ്‍ഗ്രസിനകത്തു തന്നെ ചര്‍ച്ച ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
Post Your Comments