തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കലാകാരന് ക്രൂരമര്‍ദ്ദനം. കയ്യില്‍ രാഖി കെട്ടിയിരിക്കുവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയ്യിൽ കെട്ടിയിരുന്ന രാഖി അഴിയ്ക്കാത്ത പക്ഷം സ്റ്റേജിൽ കയറാൻ പറ്റില്ലെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു. കലാമണ്ഡലത്തില്‍ നിന്നു മൃദംഗപഠനം പൂര്‍ത്തിയാക്കി വേദികളില്‍ സജീവമായ ചെറുതുരുത്തി തൊയക്കാട്ട് രാജീവ് സോനയെ (കലാമണ്ഡലം രാജീവ്) ആണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് തല്ലിയത്.
മര്‍ദനത്തിനിടെ വിദ്യാര്‍ത്ഥിസംഘം രാഖി അഴിച്ചെടുത്തു.അടികൊണ്ടിട്ടും ഓട്ടന്‍തുള്ളലിനു മൃദംഗം വായിച്ചശേഷമാണ് രാജീവ് മടങ്ങിയത്. രാജീവ് മൃദംഗം വായിച്ച കുട്ടിക്കു മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. കണ്ണൂരില്‍ പിറ്റേന്നു മറ്റൊരു പരിപാടി ഏറ്റിരുന്നതിനാല്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ നില്‍ക്കാതെ രാജീവ് മടങ്ങി. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നു രാജീവ് പറഞ്ഞു. കണ്ണിന് മുകളിലും മുഖത്തും പുറത്തുമെല്ലാം രാജീവിന് അടിയേറ്റു. അടിക്കുന്നതിനിടെ ഒരാള്‍ രാഖി പൊട്ടിച്ചെടുക്കുകയും ചെയ്തു.
സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസവും കാര്യവട്ടത്ത് മത്സരിക്കാനെത്തിയ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രാഖി കെട്ടിയെന്നാരോപിച്ചാണ് ഈ വിദ്യാര്‍ത്ഥിയേയും എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചത്. കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും കമുകുംചേരി സ്വദേശിയുമായ സൂരജിനാണ് മര്‍ദ്ദനമേറ്റത്. കലഞ്ഞൂര്‍ നിന്ന് മൈം അവതരിപ്പിക്കാനെത്തിയ ഐ.എച്ച്.ആര്‍.ഡി കോളേജ് സംഘത്തോടൊപ്പമായിരുന്നു സൂരജ് എത്തിയത്.മൈം അവതരിപ്പിച്ചതിനു ശേഷം ക്യാമ്പസില്‍ നിന്ന സൂരജിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിളിച്ച് മാറ്റി നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
എബിവിപി പ്രവര്‍ത്തകനാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന രാഖി പൊട്ടിച്ചു കളയുകയും ചെയ്തു. പിടിച്ചുമാറ്റാനെത്തിയെ സഹപാഠികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാജീവിന്റെ പോസ്റ്റ് ഇങ്ങനെ:
കല ദൈവദത്തമാണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ദൈവമില്ല എന്ന് പറയുന്നവർക്കും കല അല്ലെങ്കിൽ കലാവതരണം ഭൗതികമായ തിരക്കുകളിൽ നിന്നും അല്പനേരത്തേക്കെങ്കിലുമുള്ള ഒരു റീഫ്രെഷ്നസ്സ് ആകാറുണ്ട്.
മനുഷ്യർ എല്ലാവരും തന്നെ ഓരോരോ വ്യക്തിത്വങ്ങളാണ്. കലാകാരനും അങ്ങനെ തന്നെ. ഞാനുമൊരു ചെറിയ കലാകാരനാണ്, എനിയ്ക്കും രാഷ്ട്രീയമുണ്ട്. കലയിൽ എനിയ്ക്കുള്ള രാഷ്ട്രീയം ഉപാസനയുടെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയമാണ്. അസഹിഷ്ണുതകളില്ലാത്ത സഹിഷ്ണുതയുടെ രാഷ്ട്രീയമാണത്.
കഴിഞ്ഞ ദിവസം തികച്ചും അപരിചിതമായ ഒരു വേദിയിൽ കലാവതരണത്തിനായി കയറുമ്പോൾ എന്റെ കയ്യിൽ കെട്ടിയിരുന്ന രാഖി അഴിയ്ക്കാത്ത പക്ഷം സ്റ്റേജിൽ കയറാൻ പറ്റില്ലെന്ന് സംഘാടകർ. ഇത് എന്തുതരം രാഷട്രീയ വൈകല്യമാണ്. കലാകാരൻ വേദിയിൽ കയറിയാൽ പിന്നെ വർണ്ണ- ലിംഗ-രാഷ്ട്രീയ- തുടങ്ങിയവയിലേതിലെങ്കിലും കേന്ദ്രീകൃതമായ പക്ഷപാതപരമായ അവതരണമാണോ നടക്കുക.? അല്ല തീർത്തും അല്ല. എന്റെ കയ്യിലെ രാഖി അഴിയ്ക്കാഞ്ഞ പക്ഷം ഉത്തരവാദിത്ത്വപ്പെട്ട സംഘാടകർത്തന്നെ എന്നെ കായികമായി കീഴ്പ്പെടുത്തി പ്രതിരോധിയ്ക്കാൻ കഴിയാത്തവിധം ദേഹോപദ്രവം ഏൽപ്പിയ്ക്കുകയുണ്ടായി.
അസഹിഷ്ണുതയുടെ പ്രതീകങ്ങളായി എന്നോട് ആറാടിയ ആ രാഷ്ട്രീയപാർട്ടി ചാവേറുകളുടെ ലേബൽ ഇടതുപക്ഷ വിദ്യാർത്ഥി യൂണിയന്റെതായിരുന്നു.
സർഗ്ഗവാസനകൾ നാമ്പിടുന്ന കലാലയ മുറ്റങ്ങളിൽ വിഷം വമിയ്ക്കുന്ന SFI തെമ്മാടിത്തത്തിന്റെ അഴിഞ്ഞാട്ടം എനിയ്ക്കു നേരെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല.
ഈ ഭ്രാന്തു വന്ന പേപ്പട്ടികളെ യുവബോധത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ അനുവദിയ്ക്കരുത്. തല്ലിക്കൊല്ലണം, കുറഞ്ഞ പക്ഷം ആട്ടിയോടിയ്ക്കപ്പെടുകയെങ്കിലും വേണം.”
#വേദി #കേരള #സർവകലാശാല #കലോത്സവം, #കാര്യവട്ടം #ക്യാമ്പസ് #തിരുവനന്തപുരം…………..
#രാജീവ്‌സോന #ടിആർ.
Post Your Comments