കൊച്ചി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനം ഫലപ്രദമായി അന്വേഷിക്കില്ലെന്നു കാണിച്ചാണ് കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു ഹര്‍ജി നല്‍കിയത്.
പക്ഷപാതപരമായ അന്വേഷണമാണു നടക്കുന്നതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. സിപിഎം ഉന്നതരുടെ നിയന്ത്രണത്തില്‍ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണു നടക്കുന്നത്. കേസിലുള്‍പ്പെട്ട വന്‍ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു.
Post Your Comments