Latest NewsOmanGulf

ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് കണ്ണൂര്‍ നാറാത്ത് മയ്യില്‍ പുത്തന്‍പുരയില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് സാജിദ് (32) ആണ് മരിച്ചത്.ലോറി ഡ്രൈവറായ കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശി പ്രദീപനു പരിക്കേറ്റു. ഇയാളെ ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ​​ന്റെ കാലിനു പരിക്കേറ്റെന്നാണ് വിവരം.

മസ്‌കറ്റില്‍ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരെ മഹൂത്തിനടുത്തു ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മസ്‌കറ്റില്‍ നിന്ന് ദുഖമിലേക്ക് ലോഡുമായി പോകവേ ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോള്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലം  വിജനമായ മേഖലയും താഴ്ചയുമായതിനാല്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്. വാഹനത്തിന് അടിയില്‍പെട്ട മുഹമ്മദ് സാജിദ് രക്തം വാർന്ന് മരണപ്പെടുകയായിരുന്നു.

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മദ്രസക്ക് സമീപം താമസിച്ചിരുന്ന ​ സാജിദ് ജനുവരി അവസാനമാണ് നാട്ടിൽ നിന്ന്​ തിരിച്ച് ഒമാനിൽ എത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button