മസ്‌ക്കറ്റ് : യുഎഇയ്ക്ക് പിന്നാലെ ഒമാനിലും ഏപ്രിൽ മാസം ഇന്ധന വില വർദ്ധിച്ചു. നിരക്കിൽ വൻ വർദ്ധനവാണ് ഈ മാസം നടപ്പാക്കിയത്. എം 91 പെട്രോള്‍ ലിറ്ററിന് 198 ബൈസയില്‍ നിന്നും 203 ബൈസയായും,എം 95 പെട്രോളിന് 209 ബൈസയില്‍ നിന്ന് 214 ബൈസയായും വില ഉയർന്നപ്പോൾ ഡീസല്‍ നിരക്ക് 238 ബൈസയില്‍ നിന്ന് 245 ബൈസയായാണ് വർദ്ധിച്ചത്.
യുഎഇയിൽ എമിരേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ഇ.എൻ.ഓ.സി)ആണ് പുതുക്കിയ ഇന്ധന വില വിവര പട്ടിക പുറത്തുവിട്ടത്. ഇപ്രകാരം ഏപ്രിൽ മാസം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.23 ദിർഹമായിരിക്കും വില. മാർച്ചിൽ 2.04ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.11 ദിർഹവും, ഡീസലിന് 2.49 ദിർഹവുമാണ് പുതിയ വില. മാർച്ചിൽ ഇത് യഥാക്രമം 1.92ദിർഹവും, 2.49ദിർഹവുമായിരുന്നു വില.
The fuel ⛽ prices for the month of April as announced by the #UAE Fuel Price Committee are out, check them below. #InspiringEnergy pic.twitter.com/g06yxKhXez
— ENOC (@enoc_official) March 28, 2019
Post Your Comments