Latest NewsBikes & ScootersAutomobile

സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ വിക്ടർ വിപണിയിൽ എത്തിച്ച് ടിവിഎസ്

ഏപ്രിൽ ഒന്ന് മുതൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ സർക്കാരിന്റെ പുതിയ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നതിനാൽ സിങ്ക്രനൈസ്ഡ് ബ്രേക്കിങ് ടെക്‌നോളജിയോട് (എസ്ബിടി)കൂടിയ പുതിയ വിക്ടറിനെ വിപണിയിൽ എത്തിച്ച് ടിവിഎസ്. പിന്നിലെ ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മുന്നിലെ ബ്രേക്കും പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഇത് വാഹനത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും. ബ്രേക്കിങ് സമയത്തെ സ്‌റ്റൈബിലിറ്റി കൂട്ടുകയും ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കുകയും ചെയ്യുന്നു.

TVS VICTOR SBT

എസ്ബിടി സാങ്കേതികവിദ്യ നല്‍കിയതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും വിക്ടറിൽ വരുത്തിയിട്ടില്ല. വിക്ടറിന്റെ ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് മോഡലുകളില്‍ എസ്ബിടി ബ്രേക്കിങ് സംവിധാനം ലഭ്യമാക്കും. ഡ്രം ബ്രേക്ക് മോഡലിന് 54,682 മുതല്‍ 56,682 രൂപയും ഡിസ്‌ക് ബ്രേക്കിന് 57,662 രൂപയും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button