തിരുവനന്തപുരം: മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകന്റെ റോളില്‍ വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നു. ഇന്ന് പ്രായാധിക്യം കൊണ്ട് അദ്ദേഹത്തിന് പ്രചരണത്തില്‍ സജീവമാകാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പിണറായി വിജയനാണ് മുഖ്യപ്രചാരകന്റെ റോളില്‍. ഇടതു മുന്നണിയുടെ പ്രചരണ വിഭാഗം കൈകാര്യം ചെയ്യുന്ന ഏജന്‍സികൾ പിണറായി വിജയനെ മറ്റൊരു രീതിയിലാണ് പരിചയപ്പെടുത്തുന്നത്.
ശബരിമല പറഞ്ഞാല്‍ തിരിച്ചടിയാകും എന്നതിനാല്‍ പ്രളയകാലത്തെ ലീഡര്‍ഷിപ്പിനെ വാഴ്‌ത്തിപ്പാടാന്‍ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത് ക്യാപ്റ്റൻ എന്നാണ്. കുറച്ചു കാലം മുമ്പ് പിണറായി വിജയനെ ഇരട്ടച്ചങ്കന്‍ എന്നു പറഞ്ഞു കൊണ്ടാണ് രംഗത്തുവന്നത്. എന്നാൽ ഇത് സൈബറിടത്തിൽ ട്രോൾ ആയതോടെയാണ് ഈ ഹാഷ് ടാഗ് മാറ്റുന്നത്. പ്രളയകാലത്തെ രക്ഷകനായ പിണറായിയെ ക്യാപ്ടന്‍ ആക്കി അവതരിപ്പിക്കുന്നത് വഴി വലിയ പ്രചാരണത്തിനാണ് സിപിഎം തുടക്കം കുറിക്കുന്നത്.
Post Your Comments