പൂനെ: താന്‍ ടോയ്‌ലറ്റ് ചൗക്കിദാര്‍. കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനമാണ് ഇതുവഴി തനിക്ക് സംരക്ഷിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാരാഷ്ട്രയിലെ വര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കോണ്‍ഗ്രസനെതിരെയും തന്റെ പ്രസംഗത്തില്‍ അദ്ദേഹം പ്രതിപാദിച്ചു. കാവല്‍ക്കാരെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശൗചാലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ ഈ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവല്‍ക്കാരനാകുകയാണ് താന്‍ ചെയ്തത്. .ഇന്ത്യയിലുള്ള ഹീറോകളെയാണോ പാക്കിസ്ഥാന്‍ ഹീറോകളേയാണോ ജനങ്ങള്‍ക്ക് ആവശ്യമെന്നും മോദി ചോദിച്ചു. നിങ്ങള്‍ക്ക് തെളിവുകളാണോ ആവശ്യം അതോ തെളിവുകളില്‍ അഭിമാനാണോ ആഗ്രഹം എന്നായിരുന്നു മോദിയുടെ ചോദ്യം.
മഹാരാഷ്ട്രയിലെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തേയും മോദി വിമര്‍ശിച്ചു. സീറ്റ് പങ്കുവയ്ക്കല്‍ വിഷയത്തില്‍ മഹാരാഷ്ട്രയിലെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിനിടയില്‍ പ്രശ്നങ്ങളുണ്ട്. ആറുമാസമായി സംസ്ഥാനത്തെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നെന്നും മോദി കുറ്റപ്പെടുത്തി.
ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നായിരുന്നു രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ സൂചിപ്പിച്ചുകൊണ്ടുള്ള മോദിയുടെ പരാമര്‍ശം.
Post Your Comments