KeralaLatest News

രാഹുൽ ഗാന്ധിയുടെ വരവിൽ യുഡിഎഫ് നടത്തിയ പ്രകടനത്തിൽ അകൽച്ച പാലിച്ച് മാണി വിഭാഗം

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വായനനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അകൽച്ച പാലിച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം. രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ മാണി വിഭാഗം പങ്കെടുത്തില്ല.

യുഡിഎഫ് ബൂത്ത് കമ്മിറ്റി രൂപീകരണ യോഗത്തിൽ നിന്നും മാണിവിഭാഗം വിട്ടുനിന്നു.
ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടുകൂടിയാണ് കേരളാ കോൺഗ്രസ് ഭരണം നടത്തുന്നത്. ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടിട്ടും കേരളാ കോൺഗ്രസ് തയ്യാറാകാത്തതാണ് തർക്കങ്ങൾക്ക് കാരണമായത്.

വയനാട്ടിൽ മാണിവിഭാഗം ഇടതുമുന്നണിയെ സഹായിച്ചാൽ കോട്ടയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകി. വയനാട്ടിലെ മാണിവിഭാഗം ജില്ലാ കമ്മിറ്റിയെ കെഎംമാണി പിരിച്ചുവിടണമെന്ന് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button