KeralaLatest News

എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലിന്റെ മക്കള്‍

കാസര്‍കോട്: എന്‍ഡിഎയ്ക്ക് നിര്‍ണ്ണായക സ്വാധീനമാണ് മഞ്ചേശ്വരത്തും കാസര്‍കോട്ടും. കാസര്‍കോട് ലോക്സഭ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലോര ജനതയാണ്. എന്‍ ഡി എ ലോക്സഭ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ റിട്ട. ഐ.എ.എസ് ശശിധരന്‍ ബി ജെ പി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്ത്, ഷിബു നാരായണന്‍, ശശി കടപ്പുറം, സുധീപ് കടപ്പുറം, അഞ്ജു ജോസ്റ്റി, തേജു കടപ്പുറം, ജി. ചന്ദ്രന്‍, ഉമ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ വെച്ചാണ് തുക കൈമാറിയത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യതൊഴിലാളി മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയതെന്ന് കടലിന്റെ മക്കള്‍ പറയുന്നു. ഫിഷറീസ് വകുപ്പ് തന്നെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഓഖി ദുരന്തമുണ്ടായപ്പോഴും കേന്ദ്ര സഹായം മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. മത്സ്യതൊഴിലാളി മേഖലയ്ക്ക് ഇനിയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കടലോര ജനതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button