കോഴിക്കോട്: കെ. കെ രമയ്ക്കെതിരെ കേസ് എടുത്തതിനു പിന്നാലെ രമയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമക്കെതിരായ കേസ് നിയമപമായി നേരിടുമെന്നും മുരളീധരന് വ്യക്തമാക്കി. സത്യം പറഞ്ഞതിനാണ് രമയ്ക്കെതിരെ കേസെടുത്തതെന്നും യുഡിഎഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമയ്ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്.
രമയുടെ പരാമര്‍ശം വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കോടിയേരിയുടെ പരാതി. രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയത്.
Post Your Comments