ചെന്നൈ : വ്യത്യസ്തമായ സംഭാഷണ ശൈലിയിലൂടെ മലയാളം സിനിമകളില്‍ ഇടം പിടിച്ച നടനാണ് മന്‍സൂര്‍ അലി ഖാന്‍. അരങ്ങില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്ന അദ്ദേഹം വോട്ട് കിട്ടുവാന്‍ വേണ്ടി പെടാപാട് പെടുന്ന വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് കിട്ടാനായി ദിണ്ടിഗല്‍ സ്ഥാനാര്‍ത്ഥിയും, നാം തമിഴ് കക്ഷി നേതാവും നടനുമായ മന്‍സൂര്‍ അലി ചെയ്യാത്ത കാര്യങ്ങള്‍ ഇല്ല എന്നാണ് പൊതുവിലെ സംസാരം.
വഴിയോരങ്ങളില്‍ ഉള്ളി കച്ചവടം നടത്തുന്നവരെ അത് വില്‍ക്കാന്‍ സഹായിക്കുക, കരിക്ക് വെട്ടി നല്‍കുക, കറിയ്ക്ക് അരച്ചു കൊടുക്കുക എന്നിങ്ങനെ വളരെ വ്യത്യസ്തമായ രരീതിയിലാണ് മന്‍സൂര്‍ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടയ്ക്ക് കൊച്ചു കുട്ടികളെ താലോലിക്കാനും അദ്ദേഹം മറന്നില്ല.
വളരെയധികം മുഷിഞ്ഞ വസ്ത്രം ധരിച്ചാണ് മന്‍സൂര്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. പച്ചക്കറിയും പഴങ്ങളും വിറ്റും കരിക്ക് വെട്ടിക്കൊടുത്തും റോഡരികിലെ മാലിന്യം നീക്കം ചെയ്തും തുടങ്ങി വീട്ടില്‍ കയറി തേങ്ങ അരച്ചുകൊടുക്കുക വരെ ചെയ്യുന്നുണ്ട് ഈ സ്ഥാനാര്‍ത്ഥി. അതേസമയം മോദിയെ പരിഹസിച്ചും തമാശകള്‍ പറയാനും സ്ഥാനാര്‍ത്ഥി മറന്നില്ല.
Post Your Comments