യുഡിഎഫിന്റെ കരുത്തരായ രണ്ട് നേതാക്കള്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു .പി.പി തങ്കച്ചന്‍, ടി.എച്ച് മുസ്തഫ,മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ് എന്നിവര്‍ നാമനിര്‍ദേശ പത്രികയെ പിന്‍ താങ്ങി. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, റോജി എം.ജോണ്‍ എന്നിവര്‍ക്കും അണികള്‍ക്കുമൊപ്പം പ്രകടനമായി എത്തിയാണ് പത്രിക കൈമാറിയത്.
അതേസമയം എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എറണാകുളം ജില്ലാ കലക്ടര്‍ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികകളാണ് ഹൈബി സമര്‍പ്പിച്ചത്. വി.ഡി സതീശന്‍ എം എല്‍ എ, ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവര്‍ പിന്താങ്ങി. പി.ടി തോമസ് എം.എല്‍.എ, ഡൊമിനിക് പ്രസന്റേഷന്‍, ചാള്‍സ് ഡയസ് എം. പി,മേയര്‍ സൗമിനി ജെയിന്‍, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഡി.സി.സി പ്രസിഡന്റ് ടി. ജെ വിനോദ്, തുടങ്ങിയവര്‍ക്കൊപ്പം പ്രകടനമായാണ് കലക്ടറേറ്റിലെത്തിയത്.
Post Your Comments