മുംബെെ: വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ.
ഡേറ്റിംഗ് ചെയ്യാന്‍ നോക്കുന്നുണ്ടോ എന്ന പരസ്യം അടങ്ങുന്ന ലിങ്കില്‍ കയറിയതോടെയാണ് പണം നഷ്ടമായത്. 46 ലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടമായത്.
കഴിഞ്ഞ മേയിലാണ് സംഭവം നടന്നത്. എന്നാൽ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ ഇയാളുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ വീട്ടുകാർ കാര്യം അന്വേഷിച്ചു. ഇതോടെ സംഭവത്തെക്കുറിച്ചറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വെബ്സെെറ്റില്‍ രജിസ്റ്റര്‍ ചെയ്തതോടെ മീര എന്ന പേരില്‍ ഒരു സ്ത്രീ പരാതിക്കാരനെ ബന്ധപ്പെട്ടിരുന്നു. രജിസ്റ്റര്‍ ചെയ്യാനുള്ള തുക അടയ്ക്കാനും പ്രീമിയം മെമ്പര്‍ ആകാനുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.തുടർന്ന് മൂന്ന് യുവതികളുടെ ചിത്രങ്ങൾ അയച്ചുനൽകി.ഒരാളെ തെരഞ്ഞെടുത്തതോടെ ഒരു വര്‍ഷത്തെ ഡേറ്റിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.
തുടർന്ന് മറ്റുകാരണങ്ങള്‍ പറഞ്ഞ് വീണ്ടും പണം അവർ ആവശ്യപ്പെട്ടു. അങ്ങനെ 30 ലക്ഷം രൂപ കെെമാറിയതോടെ തെരഞ്ഞെടുത്ത സ്ത്രീയുടെ ഫോണ്‍ നമ്പര്‍ മീര കെെമാറി.റോസി അഗര്‍വാള്‍ എന്നാണ് ഇവരുടെ പേര് വെളിപ്പെടുത്തിയത്. പിന്നീടും ഇവർ പണം വാങ്ങി. ഒടുവിലാണ് തട്ടിപ്പ് നടന്നുവെന്ന് മനസിലായത്.
Post Your Comments