ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്െതിരെ വെല്ലുവിളിയുമായി കോണ്‍ഗ്രസ് രംഗത്ത്. നരേന്ദ്രമോദിയോട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് മോദിയ്ക്കെതിരെ വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ കാണേണ്ടത് ജാതിയുടെ പേരിലല്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഇത്തരം പരാമര്‍ശം നടത്തുന്ന മോദി ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരികുന്ന കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മോദി കുറ്റപ്പെടുത്തുകയുണ്ടായി. പരാജയഭീതി കൊണ്ടാണ് രാഹുല്‍ ദക്ഷിഷേന്ത്യയിലേക്ക് കടക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments