Latest NewsNattuvartha

സംസ്ഥാനത്ത് ഇതുവരെ സൂര്യാഘാതമേറ്റത് 721 പേർക്ക്; കനത്ത വെയിലിൽ പൊള്ളി കേരളം

ഒരാഴ്ച കൂടി സൂക്ഷിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: കടുത്ത ചൂട് സം​സ്ഥാ​ന​ത്ത് തുടരുമ്പോൾ ഇന്നലെ 35 പേ​ര്‍ക്കു​കൂ​ടി സൂര്യാഘാതമേറ്റു. കഴിഞ്ഞ ഒരു മാസമായി 721 പേർക്കാണ് പൊള്ളലേറ്റത്. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ​ വീ​തം 13 പേ​ര്‍ക്ക് സൂ​ര്യാ​ഘാതമേറ്റിട്ടുള്ള പൊ​ള്ള​ലും 20 പേ​ര്‍ക്ക് ശ​രീ​ര​ത്തി​ല്‍ ചൂട് മൂലമുള്ള പാടുകളും പ്രത്യക്ഷപെട്ടു.

കൂടാതെ ആ​ല​പ്പു​ഴയിൽ നാല് പേർക്ക് പൊള്ളലേറ്റു. കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത് ര​ണ്ടു​പേ​ർ​ക്കും കാ​സ​ർ​കോ​ട് ഒ​രാ​ൾ​ക്കു​മാ​ണ് സൂര്യാഘാതം മൂലം പൊള്ളൽ ഏൽക്കേണ്ടി വന്നത്. ആ​ശ​ങ്ക​ക്ക് നേ​രി​യ​ശ​മ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ ​ക​രു​ത​ൽ ഒ​രാ​ഴ്ച​കൂ​ടി തു​ട​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സൂര്യാഘാതം ഏൽക്കാതെ ഒരാഴ്ച കൂടി സൂക്ഷിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button