ബ്രാറ്റിസ്ലാവ:ചരിത്രം കുറിച്ച് സ്ലോവാക്യ. രാജ്യത്തെ ആദ്യത്തെ പ്രസിഡന്റായി സൂസന കാപുതോവ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തിയാണ് സൂസന പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്.
അതേസമയം രാഷ്ട്രീയത്തില്‍ മുന്‍ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ സൂസനയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയപ്പോള്‍ സെഫ്കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
2018 ഫെബ്രുവരിയില്‍ നടന്ന അന്വേണാത്മക മാധ്യമപ്രവര്ത്തകന് ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുതോവയുടെ പ്രചാരണായുധം. കൊലപാതകത്തിന് കാരണക്കാരില്‍ ഒരാള്‍ സെഫ്കോവാണെന്ന് ആരോപിച്ചാണ് സെഫ്കോവികിനെതിരെ യൂറോപ്യന്‍ കമ്മീഷന് വൈസ് പ്രസിഡന്റ് കൂടിയായ കാപുതോവ രംഗത്തിറങ്ങിയത്.
Post Your Comments