KeralaLatest NewsIndia

രാഹുൽ ഗാന്ധിക്ക് ഒടുവിൽ രാജ്യസഭ വഴി പാർലമെന്റിൽ എത്തേണ്ട സ്ഥിതിയാകുമെന്ന് ടി പി സെൻ കുമാർ

സ്മൃതി ഇറാനി എത്തിയതോടെയാണ് രാഹുലിന്റെ ജയസാധ്യതയെ പറ്റി കോൺഗ്രസ് ക്യാമ്പിൽ ചർച്ച തുടങ്ങിയത്.

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് രാജ്യസഭ വഴി പാർലമെന്റിൽ എത്തേണ്ട സ്ഥിതിയാകുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ.ലോക് സഭയിൽ ജയിക്കാത്ത രാഹുലിനായി സിപിഎമ്മിന് പാർലമെന്‍റിൽ കൈപൊക്കേണ്ടി വരില്ലെന്നും സെൻകുമാർ പറഞ്ഞു. രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേത്തിയിൽ ബിജെപി സ്ഥാനാർത്ഥിയായി സ്മൃതി ഇറാനി എത്തിയതോടെയാണ് രാഹുലിന്റെ ജയസാധ്യതയെ പറ്റി കോൺഗ്രസ് ക്യാമ്പിൽ ചർച്ച തുടങ്ങിയത്. ജയസാധ്യതയുള്ള ഒരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കാനാണ് തീരുമാനം.

അത് വയനാട് ആയിരിക്കുമെന്ന രീതിയിൽ ചർച്ചകൾ ദിവസങ്ങളായി പുരോഗമിക്കുകയാണ്.ഇതിനിടെയാണ് സെൻകുമാറിന്റെ പരിഹാസം. ചാനൽ ചർച്ചകളിൽ സജീവമായിരുന്ന കോൺഗ്രസ് നേതാവ് രാജ്‍മോഹൻ ഉണ്ണിത്താൻ കാസർകോടെത്തിയപ്പോൾ നെറ്റിയിലെ കുറി മാഞ്ഞുപോയെന്നും സെൻകുമാർ പരിഹസിച്ചു. ഇതാണ് കോൺഗ്രസുകാരുടെ മതേതരത്വമെന്നും കാട്ടാക്കടയിലെ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button